അന്താരാഷ്​ട്ര ക്രിക്കറ്റിനോട് വിട ചൊല്ലി, ആരാധകരുടെ യുവി

ന്യൂഡൽഹി: ഇന്ത്യയുടെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ യുവരാജ്​ സിങ്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു. അർബുദ രോഗ ബാധിതനായതിനെ തുടർന്ന്​ ഏറെ കാലം ക്രിക്കറ്റിൽ നിന്ന്​ വിട്ടു​ നിന്നെങ്കിലും പിന്നീട്​ മൈതാനത്തേക്ക്​​ തിരിച്ചു വന്നിരുന്നു. മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ്‌, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്.

304 ഏകദിനങ്ങളും 40 ടെസ്​റ്റുകളും 58 ട്വൻറി 20 മത്സരങ്ങളും കളിച്ച യുവരാജ്​ 11000 റൺസ്​ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്​. 2011ൽ ലോകകപ്പിൽ മികച്ച പ്രകടനമാണ്​ യുവി​ കാഴ്​ച വെച്ചത്​.2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു. 2019 ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റിഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

SHARE