പശ്ചിമ ബംഗാളിലെ തെലിനിപാറ വംശഹത്യയിലേക്കുള്ള സംഘപരിവാറിന്റെ നീക്കമോ?

മകളുടെ വിവാഹത്തിന് തയ്യാറെടുക്കുന്ന നിസ്സഹായനായ ഒരു പിതാവ് തന്റെ കത്തിയ വീടിന്റെ ഇടനാഴിയിൽ നിന്നുകൊണ്ടുപറയുന്നു “ മതം പറയുന്നില്ല തമ്മിൽ വെറുക്കാൻ,ഞങ്ങളും മനുഷ്യരാണ് രാജ്യമോ ഹിന്ദുസ്ഥാനും.”ഇത് ഒരു കുടുംബത്തിന്റെ കഥയല്ല, പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കലാപം ബാധിച്ച തെലിനിപാറ പ്രദേശത്തെ ഭൂരിഭാഗം മുസ്ലിങ്ങളുടെ വീടുകളും വാഹനങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.കത്തിയ ടയറുകളുടെയും വീടുകളുടെയും ഗന്ധം വായുവിൽ നിറഞ്ഞിരുന്നു.ഇടുങ്ങിയ പാതകളും ബൈ-ലെയ്‌നുകളും തകർന്ന ഗ്ലാസ് കഷണങ്ങളാലും ഇഷ്ടികകളാലും നിറഞ്ഞുകിടക്കുന്നു.ഗ്ലാസ് ബോട്ടിലുകൾ പെട്രോൾ ബോംബുകളായി ഉപയോഗിച്ചിരിക്കാൻ സാധ്യതകൾ കൂടുതലാണ്.ശൂന്യമായ തെരുവുകൾ, കൊള്ളയടിച്ച വീടുകൾ, കത്തിച്ച വാഹനങ്ങൾ, പോലീസ് സേനയുടെ കനത്ത വിന്യാസം എന്നിവ ‌പ്രദേശത്തിന്റെ അസ്വസ്ഥതയെ പ്രതിഫലിപ്പിക്കുന്നുണ്ട്. മാധ്യമങ്ങളുടെ വാഹനം കണ്ട് ആളുകൾ വീടുകൾക്കുള്ളിൽ ഓടിപ്പോയി, അവർ വാതിലുകളും ജനലുകളും അടക്കുന്ന അവസ്ഥയാണ് അവിടെ നിലനിൽക്കുന്നത്. വീണ്ടും കലാപം ഉണ്ടാകുമോ എന്നോർത്ത് ജനങ്ങൾ ഭീതിയിലാണ്.

സാമുദായിക പിഴവുകൾ രണ്ട് സമുദായങ്ങളെ വേറിട്ടു നിർത്തുന്ന ഒരു നിശബ്ദതയിൽ പിരിഞ്ഞ ഒരു വിഭജിത നഗരമായിരുന്നു തെലിനിപാറ.തന്റെ പട്ടണത്തിന് എന്താണ് സംഭവിച്ചതെന്ന് പലരും അവിശ്വാസത്തിലായിരുന്നു.ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശമാണ് തെലിനിപാറയിലെ നെഹ്‌റു സ്‌കൂൾ പാത.തങ്ങളുടെ സമുദായത്തിലെ ചില ആളുകൾ കോവിഡ് -19 ന്റെ റിസൾട്ടിൽ പോസിറ്റീവ് വന്നത് മുതൽ സംഘപരിവാർ സംഘടനകൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്ന് ഇവിടത്തെ മുസ്‌ലിംകൾ ആരോപിക്കുന്നു.

ചൊവ്വാഴ്ച മരണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടാൻ റുബീന ഖാത്തൂണിന് കഴിഞ്ഞു.നാല് വയസുള്ള കുട്ടിയോടൊപ്പം അവൾ വീട്ടിലായിരുന്നു.അടുത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് പെട്രോൾ ബോംബുകൾ അവളുടെ വീട്ടിൽ പത്തിച്ചുവെന്ന് ഇപ്പോഴും മരണഭയത്തിൽ അവർ പറഞ്ഞു. നാലുവയസുള്ള തന്റെ കുഞ്ഞിനെ അവർ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് പരിഭ്രാന്തിയായ, കുട്ടിയുടെ വസ്ത്രങ്ങളും പുസ്‌തകങ്ങളും തേടിക്കൊണ്ടിരുന്നു, അവശിഷ്ടങ്ങളിൽ നിന്ന് എന്തെങ്കിലും വീണ്ടെടുക്കാൻ അവൾക്ക് കഴിയുമെന്ന ദൃഢവിശ്വാസത്തിൽ.

“നോക്കൂ, ഇതാണ് എന്റെ മകന്റെ ജാക്കറ്റ്, അവന്റെ വസ്ത്രങ്ങൾ, പുസ്തകങ്ങൾ എല്ലാം അവർ കത്തിച്ചു.എന്റെ ഭർത്താവ് പുറത്തായിരുന്നു.അവർ പെട്രോൾ ബോംബുകൾ എറിഞ്ഞപ്പോൾ ഒരു കുപ്പി മേൽക്കൂരയിലൂടെ ഒരു ദ്വാരം ഉണ്ടാക്കി വീട്ടിനുള്ളിൽ ഉള്ളിൽ വീണു.ഞാൻ ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ല, എന്റെ മകനെ എടുത്ത് ഞങ്ങളുടെ ജീവൻ നിലനിർത്തനായി ഓടാൻ ശ്രമിച്ചു.പക്ഷേ, മറ്റൊരു കുപ്പി ഞങ്ങൾക്കുനേരെ , അത് തറയിൽ വീണു പൊട്ടിയ ഉടനെ വാതകം പുകപടർന്നു.എന്റെ മകൻ ശ്വാസം മുട്ടിതുടങ്ങിയിരുന്നു.എനിക്ക് അവനെ നഷ്ടപ്പെടുമെന്ന് ഞാൻ വിചാരിച്ചു, അവന്റെ കണ്ണുകൾ പുറത്തുവന്നു.ഞാൻ സഹായത്തിനായി നിലവിളിക്കുന്നുണ്ടെങ്കിലും എന്റെ അയൽക്കാരും എന്നെപ്പോലെ നിസ്സഹായരാണെന്ന് മനസ്സിലായി.എന്റെ വിവാഹം കഴിഞ്ഞ് കഴിഞ്ഞ 6 വർഷമായി ഞാൻ ഇവിടെ താമസിക്കുന്നു, അവരുടെ കണ്ണുകളിൽ ഞങ്ങളോട് ഇത്രയധികം വിദ്വേഷം കണ്ടിട്ടില്ല.
പെട്ടെന്ന് ഒരു ദിവസം, ഞങ്ങൾ അവരുടെ അയൽക്കാരല്ല, കൊറോണ വൈറസ് ആയിമാറി അവരുടെ കണ്ണുകളിൽ.…”.എന്ന് റുബീന മാധ്യമങ്ങളോട് പറയുന്നു.

റുബീനയുടെ മകൻ പെട്ടെന്ന് അവരെ തേടി ഇറങ്ങി.ഭയാനകമായ ഈ കാഴ്ചയിൽ നിന്ന് അവനെ അകറ്റി നിർത്തി.റുബീന അവനെ ഉയർത്തി, കരഞ്ഞുകൊണ്ട് എന്റെ മകൻ ഈ വിദ്വേഷം കാണില്ല, പഠിക്കുകയുമില്ല എന്ന ഉറച്ചശബ്ദത്തോടെ പറഞ്ഞുകൊണ്ട് റുബീന നടന്നു.

“മുസ്ലീങ്ങൾ കൊറോണ വൈറസ് പടർത്തുന്നു,എന്ന് അവർ ഞങ്ങളോട് പറയുന്നു.പ്രദേശം വിടാൻ ഞങ്ങളോട് ആവശ്യപ്പെട്ടു.സാഹോദര്യത്തെക്കുറിച്ച് ഞാൻ അവരെ ഓർമ്മപ്പെടുത്തിയിരുന്നു, പകരം അവർ ഞങ്ങളെ ഗുജറാത്തിനെ ഓർമ്മപ്പെടുത്തി.മുസ്ലീങ്ങൾ വൈറസ് പടർത്തുകയാണ് എന്ന് അവർ കരുതുന്നു. അത് അങ്ങനെയാണോ?” മറ്റൊരു ഇരയായ ജഹാംഗീർ അൻസാരി അസ്വസ്ഥനാണ്.കൊറോണ വൈറസിന്റെ മറവിൽ പോലും മതലഹള ആസൂത്രണം ചെയ്യുകയാണ് സംഘപരിവാർ.

തെലിനിപാറ ചന്ദനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി എംപി ലോക്കറ്റ് ചാറ്റർജിയെ പ്രശ്‌നബാധിത പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. മുസ്ലീം സമുദായത്തിന്റെ ആശങ്കകൾ വർദ്ധിപ്പിക്കുന്ന രീതിയിലായിരുന്നു മാധ്യമങ്ങളെ കണ്ടപ്പോൾ അവർ സംസാരിച്ചത്.“ഈ ബംഗാൾ സർക്കാർ മുസ്‌ലിംകൾക്കെതിരെ പ്രവർത്തിക്കുന്നില്ല.എനിക്ക് അവിടെ പ്രവേശിക്കാൻ അനുവാദമില്ല.നിരവധി മുസ്ലിങ്ങൾക്ക് കൊറോണ ടെസ്റ്റിൽ പോസിറ്റീവാണ്.എന്നാൽ അവർ ക്വാറണ്ടൈൻ നിർദേശങ്ങൾ പാലിക്കുന്നില്ല.അവർ ഹിന്ദുക്കളുള്ള പ്രദേശങ്ങളിൽ പ്രവേശിച്ച് സ്വതന്ത്രമായി കറങ്ങി നടക്കുന്നു.അവർ വൈറസ് പടർത്തുന്നു.അതുപോലെ ഹിന്ദുക്കൾക്ക് നേരെ ബോംബ് എറിയുന്നു.”

തെലിനിപാറ ചന്ദനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി എംപി ലോക്കറ്റ് ചാറ്റർജി. ഉറവിടം:ടൈംസ് നൗ ന്യൂസ്.

കഴിഞ്ഞ ഞായറാഴ്ച തെലിനിപാറ അക്രമത്തിൽ വൈകുന്നേരം, ചന്ദനഗർ സബ്ഡിവിഷനിലെ ക്രൂഡ് ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം താഴ്‌ന്ന പ്രദേശത്തെ നടുക്കി.ജനങ്ങൾക്ക് പിരിമുറുക്കം ചൊവ്വാഴ്ച വരെ നീണ്ടുനിന്നു.അക്രമത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഇതിനെത്തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾ ജില്ലാ ഭരണകൂടം താൽക്കാലികമായി നിർത്തിവച്ചു.

മുസ്ലിങ്ങൾക്ക് മാത്രമല്ല ഹിന്ദുക്കളുടെ ചിലവീടുകളും അവരുടെ ആവശ്യസാധനങ്ങളും മതവെറിയന്മാർ അഗ്നിക്കിരയാക്കിട്ടുണ്ട്.താൻ എത്രമാത്രം കഷ്ടത അനുഭവിച്ചുവെന്ന് തെളിയിക്കാൻ ശാന്തി മഹാതോ എവിടെ നിന്ന് ആരംഭിക്കണമെന്നോ ആദ്യം എന്ത് പറയണമെന്ന് ബുദ്ധിമുട്ടുന്നുണ്ട് മാധ്യമങ്ങളെ കാണുമ്പോൾ.ആ ഹിന്ദു പ്രദേശമായ റസാബജാറിലെ അവളുടെ വീട് കത്തിച്ചു.ശാന്തിയുടെ ഭർത്താവിന് തളർവാതമാണ്.അവർ ഉപയോഗിച്ചിരുന്ന ആ വീൽചെയറും വിദ്വേഷത്തിന്റെ അതേ തീയിൽ എരിഞ്ഞമർന്നിരുന്നു.അവർ ഭർത്താവിനെ തോളിലേറ്റിയാണ് നടക്കുന്നത്.മക്കളെ മോചിപ്പിക്കണമെന്ന് നിസ്സഹായനായ ദീപക് മഹാതോ അപേക്ഷിക്കുന്നുണ്ട്.അക്രമത്തെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ട് മക്കളെയും പോലീസ് പിടിച്ചുകൊണ്ടുപോയി.

ഇവിടെ പോലിസ് വളരെ വൈകിയാണ് എത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപ്പോഴേക്കും ജനങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു , ‘മെയ് 12ന് ഉച്ചയ്ക്ക് 12.30-1.00 ഓടെയാണ് കുറേയാളുകൾ ആയുധവുമായി എത്തിയതായി ദൃസാക്ഷികൾ പറയുന്നു. അവര്‍ ഗോണ്ടല്‍പാറ മുസ് ലിം പ്രദേശങ്ങളിലും വീടുകളിലും ബോംബെറിയാൻ തുടങ്ങീരുന്നു എന്നും അവർ കൂട്ടിച്ചേർക്കുന്നു . ഭദ്രേശ്വര്‍ പോലിസിനെ വിളിച്ച് സ്ഥിതിഗതികളെക്കുറിച്ച് അറിച്ചിരുന്നു അതോടൊപ്പം അഗ്‌നിശമന സേനയെ വിളിച്ചു. പക്ഷേ, ഒന്നരമണിക്കൂർ കഴിഞ്ഞാണ് പോലിസെത്തിയത്. അപ്പോഴേക്കും വളരെയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. കൂടാതെ ,ആദ്യം വിരലിലെണ്ണാവുന്ന പോലിസുകാര്‍ മാത്രമാണ് എത്തിയത്. അക്രമിസംഘം പോലിസിനെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. കൂടുതല്‍ പോലിസുകാര്‍ എത്തുമ്പോഴേക്കും വൈകീട്ട് 4 മണികഴിഞ്ഞിരുന്നു എന്നും ദി വയർ ലേഖനത്തിൽ ദൃക്‌സാക്ഷികൾ പറഞ്ഞതായി പറയുന്നുണ്ട്.

ഇന്ത്യയിൽ ആർ എസ് എസ് അവരുടെ സംഘപരിവാരങ്ങളെകൊണ്ട് കലാപങ്ങളും വംശഹത്യയും നടത്തുന്നത് ഇത് ആദ്യമല്ല.സംസഥാനങ്ങളിൽ ഭരണം നിലനിർത്താനും ഭരണം പിടിച്ചെടുക്കാനും എന്തും ചെയ്യാൻ മടിക്കാത്ത ബി ജെ പി പശ്ചിമ ബംഗാളിലെ തെലിനിപാറയിൽ മുസ്ലിങ്ങളെ കൊറോണ വൈറസ് പടർത്തുന്നവരാണെന്ന് വ്യാജപ്രചാരണം നടത്തി നാടിനെ യുദ്ധക്കളമാക്കിരിക്കുകയാണ്.രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചുവരുന്നവേളയിൽ സ്വയാശ്രയത്തെ ഉയർത്തികാണിക്കുകയാണ് മോദി ചെയ്യുന്നത്.രാജ്യ ത്തിന്റെ നട്ടെല്ലായ തൊഴിലാളികുടുംബങ്ങൾ സ്വന്തം ഗ്രാമങ്ങളിലേക്ക് ഹൈവേയിൽക്കൂടി നടന്ന് നീങ്ങുമ്പോൾ അവർക്ക് യാതൊരു തരത്തിലുള്ള യാത്രാസൗകര്യമോ സുരക്ഷയോ ഭക്ഷണമോ നൽകാത്ത മോദി ഭരണകൂടം വ്യാജ പ്രചാരണങ്ങൾ നടത്തി രാജ്യത്തിനകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിച്ചു ഭരിക്കാനുള്ള ഗൂഢതന്ത്രവുമായി മുന്നോട്ടു നീങ്ങുന്നതിനുള്ള ഉദാഹരണമാണ് തെലിനിപാറ.

ടൈംസ് നൗ ന്യൂസിൽ വന്ന വാർത്തയുടെ സ്വാതന്ത്ര പരിഭാഷ.