ജമ്മു കശ്മീരിൽ 4 ജി പുനസ്ഥാപനം ; ഉന്നതതല സമിതി രൂപീകരിച്ച് സുപ്രിംകോടതി.

ജമ്മു കാശ്മീരിൽ 4 ജി ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിൽ അഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ഹർജിക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ഉറപ്പു വരുത്താൻ സമിതിയിൽ ജമ്മു കശ്മീർ ചീഫ് സെക്രട്ടറിയെയും വാർത്താവിനിമയ വകുപ്പ് സെക്രട്ടറിയെയും ഉൾപ്പെടുത്തണമെന്ന് ജസ്റ്റിസുമാരായ എൻ.വി രമണ, ആർ. സുഭാഷ് റെഡ്ഡി, ബി. ആർ ഗവായി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫെഷണൽസ്, സോയിബ് ഖുറേഷി, പ്രൈവറ്റ് സ്ക്കൂൾസ് അസോസിയേഷനിൽ ഓഫ് ജമ്മു ആൻഡ് കാശ്മീർ എന്നിവർ നൽകിയ ഹർജിയിലാണ് സുപ്രിംകോടതി ഇപ്പോൾ വിധിപറഞ്ഞിരിക്കുന്നത്.കഴിഞ്ഞ വർഷം ആഗസറ്റിൽ ജമ്മുകശ്​മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ സാഹചര്യത്തിലാണ്​ ഇന്റർനെറ്റ്​ ബന്ധം വി​ച്ഛേദിക്കപ്പെട്ടത്​. പിന്നീട് പോസ്​റ്റ്​പെയ്​ഡ്​ മെബൈൽ ഫോണിലും ബ്രോഡ്​ബാൻറിലും​ 2ജി ഇന്റനെറ്റ്​ മാത്രം പുനഃസ്ഥാപിക്കുകയായിരുന്നു.

ഉന്നതതല സമിതി രൂപീകരിച്ച സുപ്രിംകോടതിയുടെ ഓർഡർ.

കശ്മീരിലെ 4 ജി നെറ്റ്‌വർക്കിനായുള്ള സുപ്രിംകോടതിയിൽ ഇതുവരെ നടന്ന വാദങ്ങൾ.

സൈനിക നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്നതിന് അതിവേഗ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാമെന്നുള്ള കാരണം ചൂണ്ടിക്കാട്ടി കേന്ദ്രഭരണ പ്രദേശത്തിലെ 4 ജി സേവനത്തിന് ഏർപ്പെടുത്തിയ വിലക്കിനെ കേന്ദ്രവും ജമ്മു കശ്മീർ ഭരണകൂടവും സുപ്രിം കോടതിയിൽ ന്യായീകരിച്ചു.കൂടാതെ വടക്കൻ കശ്മീരിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ദാരുണമായ മരണത്തിന് കാരണമായ ഏറ്റുമുട്ടലിനെ കുറിച്ചും കോടതി പരാമർശിച്ചു.

കേന്ദ്രഭരണ പ്രദേശത്ത് 4 ജി സേവനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുന്ന സുപ്രിം കോടതി, ഹർജിക്കാരും സർക്കാരുകളും ഉന്നയിച്ച ആരോഗ്യ, സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനുള്ള നിയമപരമായ ചോദ്യങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട് എന്ന് വ്യക്തമാക്കി.4 ജി പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ സൽമാൻ ഖുർഷിദ്, ഹുസെഫ അഹ്മദി എന്നിവർ ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തിന്റെയും കേന്ദ്ര ഭരണ പ്രദേശത്തിന്റെയും നിർദ്ദേശങ്ങൾ എതിർത്തു. ചികിത്സകളെയും വിദ്യാഭാസത്തെയും കശ്മീരിലെ ജനങ്ങളെ കൂടുതൽ ബാധിക്കുന്നുണ്ടെന്ന് അവർ സുപ്രിംകോടതിയിൽ വാദിച്ചു.

ജസ്റ്റിസുമാരായ ആർ. സുഭാഷ് റെഡ്ഡി, ബി.ആർ ഗവായി, എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് യഥാക്രമം കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെയും,കേന്ദ്ര ഭരണ പ്രദേശത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും വാദങ്ങൾ കേൾക്കുകയും,വിധി ശേഖരിച്ച് വെയ്ക്കുകയും ചെയ്തു.രോഗികളുടെ മാത്രമല്ല, സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും സംരക്ഷിക്കുന്നതിനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യരുതെന്ന് അറ്റോർണി ജനറൽ വേണുഗോപാൽ വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന രണ്ട് മണിക്കൂറിലധികം നീണ്ട ഹിയറിംഗിനിടെ പറയുകയുണ്ടായി.

തീവ്രവാദികളെ രാജ്യത്തേക്ക് തള്ളിവിടുകയാണ്. ഇവിടെ ചില ദാരുണമായ സംഭവങ്ങൾ ഉണ്ടായി.4 ജി ഉപയോഗിച്ച് സൈനിക നീക്കങ്ങളുടെ വീഡിയോകൾ ശത്രുക്കളുമായി പങ്കിടാൻ കഴിയുമെന്നും അത്തരമൊരു തീരുമാനം എടുക്കുമ്പോൾ സംസ്ഥാനത്തിന്റെ സുരക്ഷ പരിഗണിക്കപ്പെടുന്നത് നിഷേധികാനാകില്ല എന്നും വേണുഗോപാൽ പറഞ്ഞു.കേന്ദ്രഭരണ പ്രദേശത്ത് ഫിക്സഡ് ലൈൻ ഇൻറർനെറ്റ് ഇതിനകം തന്നെ അനുവദിച്ചിട്ടുണ്ടെന്നും ഏതുത്തരം തീവ്രവാദ പ്രചാരണങ്ങളെക്കുറിച്ചും അധികൃതർക്ക് പരിശോധിക്കാമെന്നും, ദേശീയ സുരക്ഷയുടെ പൊതു താൽപ്പര്യം മനസ്സിലാക്കിക്കൊണ്ട് പൊതുതാൽപര്യ ഹർജികൾ കോടതിയെ കൊണ്ട് പരിശോധിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.തീവ്രവാദ പ്രവർത്തനങ്ങൾ,രാജ്യത്തിന്റെയും,സംസ്ഥാനത്തിന്റെയും പരമാധികാരത്തെ സാരമായി ബാധിച്ചതായി നിയമ ഉദ്യോഗസ്ഥർ പറഞ്ഞു.നയത്തിന്റെ കാര്യങ്ങളിൽ ഇടപെടരുതെന്നും അത് സർക്കാരിനു വിട്ടുകൊടുക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും മാത്രമല്ല, കേന്ദ്രഭരണ പ്രദേശത്ത് ലാൻഡ് ലൈനുകളിലൂടെ ഇന്റർനെറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും അത് ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുകയാണെന്നും,4 ജി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് അവലോകന സമിതി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരുന്നെങ്കിലും പിന്നീട് ചലനം ഒരു പരിധിവരെ അനുവദിക്കുന്നതായും,ബന്ധപ്പെട്ട വ്യക്തികൾ അടിസ്ഥാന തീരുമാനങ്ങൾ എടുക്കുകയാണെന്നും നിയമ ഉദ്യോഗസ്ഥർ പറഞ്ഞു.അപേക്ഷകരിൽ ഒരാൾക്കായി ഹാജരാക്കുന്ന അഹ്മദി,ഇന്റർനെറ്റ് വേഗത തടയുന്നതിന് യൂണിയൻ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച ഓർഡറുകളെ പരാമർശിക്കുകയും 2 ജി ഉപയോഗിച്ച് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു.ഇതുവരെ 700റോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേന്ദ്രഭരണ പ്രദേശത്ത് കോവിഡ് ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ ഡോക്ടർമാർക്ക് ലഭ്യമാകുന്നില്ലെന്നും മുതിർന്ന അഭിഭാഷകൻ പറഞ്ഞു.

2 ജി യുമായി താരതമ്യപ്പെടുത്തുമ്പോൾ 4 ജി വളരെ വേഗതയുള്ളതാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ലെന്നും എന്നാൽ നിയമപരമായ ചോദ്യം നിലനിൽക്കുന്നുണ്ടെന്നും ബെഞ്ച് പറഞ്ഞു. ആരോഗ്യപരമായ ആശങ്കകളും സുരക്ഷാ ആശങ്കകളുമുണ്ടെന്നും,സർക്കാർ സുരക്ഷാ ആശങ്കകൾ ഉന്നയിക്കുകയാണെന്നും ബെഞ്ച് പറഞ്ഞു.കേന്ദ്രഭരണ പ്രദേശത്ത് ഒരു ലക്ഷത്തിലധികം വരുന്ന ലാൻഡ്‌ലൈൻ ബ്രോഡ്‌ബാൻഡ് കണക്ഷനുകളെ ജനങ്ങൾക്ക് ആശ്രയിക്കാമെന്ന് അധികൃതർ പറഞ്ഞതായി പറയുന്നു.ഉപജീവനത്തിനുള്ള അവകാശവും ടെലിമെഡിസിൻ ലഭ്യതയും ബാധിച്ചിട്ടുണ്ടെന്നും ആളുകൾക്ക് അവരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധപ്പെടാനുള്ള അവകാശം നിഷേധിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അഹ്മദി ആരോപിച്ചു.

വീഡിയോ കോൺഫറൻസിംഗിലൂടെ വിദ്യാഭ്യാസം നൽകുന്നതിന് സർക്കാർ നിർദ്ദേശങ്ങൾ ക്കനുസൃതമായി സ്വകാര്യ സ്കൂളുകൾ ഉണ്ടെങ്കിലും,ഇന്റർനെറ്റ് വേഗതയുടെ അഭാവം കാരണം അത്തരം സജ്ജീകരണം ഒരുക്കാൻ കഴിയില്ല എന്ന് മുതിർന്ന അഭിഭാഷകൻ ഖുർഷിദ് പറഞ്ഞു. യൂണിയൻ ടെറിറ്റോറി (യു ടി) സത്യവാങ്മൂലത്തിൽ സ്ഥിതിഗതികളെക്കുറിച്ച് ആഴ്ചതോറും അവലോകനം നടന്നിട്ടുണ്ടെന്ന് പറയുമ്പോൾ അവലോകന ഉത്തരവുകളോ വിവരങ്ങളോ സുതാര്യമായി ലഭ്യമല്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദ മൊഡ്യൂളുകളും, അതിർത്തിക്കപ്പുറത്തുള്ള അവരെ നിയന്ത്രിക്കുന്നവരും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന് യു ടി ഭരണകൂടം നേരത്തെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.ഭീകരപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഇൻറർനെറ്റ് ദുരുപയോഗം ചെയ്യുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും, തീവ്രവികാരമുണര്‍ത്തുന്ന വസ്തുതകൾ പ്രചരിപ്പിക്കുന്നതിലൂടെ, പ്രത്യേകിച്ചും വ്യാജ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നതിലൂടെ സുരക്ഷയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളുടെ ഏകോപനവും ഉണ്ടെന്നും അതിൽ വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള കോവിഡ് -19 പാൻഡെമിക് കണക്കിലെടുത്ത് കേന്ദ്രഭരണ പ്രദേശത്ത് 4ജി ഇൻറർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫൌണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണലുകൾ സമർപ്പിച്ച അപേക്ഷകൾ ഉൾപ്പെടെയുള്ള പൊതുതാൽപര്യ ഹർജികൾക്കുള്ള മറുപടിയായാണ് കോടതിയിൽ സബ്മിഷന്സ് നടത്തിയത്.ഇതിനുമുമ്പ് ,കേന്ദ്രഭരണ പ്രദേശത്ത് 4 ജി ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ സംബന്ധിച്ച് കേന്ദ്രത്തിനും, ജമ്മു കശ്മീർ ഭരണകൂടത്തിനും സുപ്രിംകോടതി നോട്ടീസ് നൽകിയിരുന്നു.