പുനരധിവസിപ്പിക്കാൻ 190 ഗ്രാമങ്ങൾ ബാക്കി നിൽക്കെ നർമദ ഡാം മുഴുവൻ സംഭരണ ശേഷിയിലേക്ക്

നർമദ നദിയിലെ സർദാർ സരോവർ ഡാമിലെ ജലം 136 മീ കടന്നതോടെ ഗുജറാത്ത് സർക്കാർ നദി തീരത്തെ ഗ്രാമങ്ങൾക്ക് അപായ സൂചന നല്കിയിരിക്കുന്നു. ഗ്രാമീണരുടെ നീണ്ട സമരങ്ങൾക്ക് ശേഷവും 2017ൽ കേന്ദ്രസർക്കാർ ഡാമിന്റെ സംഭരണ ശേഷി 121ൽ നിന്നും138 അടിയിലേക്കുയർത്തുകയായിരുന്നു. എന്നാൽ പദ്ധതി പ്രകാരം വെള്ളപ്പൊക്ക ഭീഷണിയിൽ ഇന്നും 190 ൽ അധികം ഗ്രാമങ്ങൾ നില നിൽക്കെയാണ് ഡാം പൂർണ്ണ സംഭരണ ശേഷിയിലേക്കുയർത്താൻ തീരുമാനിച്ചത്.

നർമദ നദി ഒഴുകുന്ന മധ്യപ്രദേശ്,മഹാരാഷ്ട്ര,ഗുജറാത്ത് സംസ്ഥാനങ്ങളിലെ ആയിരങ്ങൾ പുനരധിവാസ പദ്ധതികളൊന്നും ലഭിക്കാതെ നദീ തീരങ്ങളിൽ ഭീതിയോടെ താമസിക്കുകയാണ്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി കഴിഞ്ഞിരിക്കുന്നു. നർമദ ബചാവോ ആന്ദോളൻ (NBA)-ന്റെ സമരങ്ങൾക്കൊടുവിൽ 30 ൽ 23 ഗേറ്റുകൾ തുറന്ന് വിടാൻ സർക്കാർ നിർബന്ധിതരായിരുന്നു.എന്നാൽ ഡാമിലെ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ജല നിരപ്പ് 121 അടിയായി തന്നെ നിലനിർത്താനുള്ള ജനങ്ങളുടെ ആവശ്യം നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

SHARE