‘തൊണ്ടിമുതലി’ലെ എസ്.ഐ. തിരക്കഥ എഴുതുന്നു, രാജീവ് രവിയുടെ സംവിധാനത്തിൽ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദീലീഷ് പോത്തന്‍ ചിത്രത്തിൽ എസ്‌.ഐ ആയി വേഷമിട്ട സിബി തോമസ് തിരക്കഥയൊരുക്കുന്ന ചിത്രം രാജീവ് രവി സംവിധാനം ചെയ്യുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രം കാസർകോട് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് പ്രമേയമാകുന്നത്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിതകഥ പറയുന്ന ചിത്രമായ തുറമുഖത്തിന് ശേഷമാകും രാജീവ് രവി ഈ ചിത്രം സംവിധാനം ചെയ്യുക. നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത്, നിമിഷാ സജയന്‍ എന്നിവരാണ് തുറമുഖത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SHARE