സഖാവ് എം.എന്‍ രാവുണ്ണി നക്‌സല്‍ബാരിയുടെ 53-ാം വാര്‍ഷികത്തില്‍ അറോറയോട് സംസാരിക്കുന്നു.

കേരളത്തില്‍ എറ്റവും കൂടുതല്‍ കാലം നക്‌സലൈറ്റ് തടവുകാരനായി കഴിഞ്ഞ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പോരാട്ടം സംഘടനയുടെ ചെയര്‍മാനുമായ സഖാവ് എം.എന്‍ രാവുണ്ണി നക്‌സല്‍ബാരിയുടെ 53-ാം വാര്‍ഷികത്തില്‍ അറോറയോട് സംസാരിക്കുന്നു.

നക്‌സല്‍ബാരിയുടെ 53-ാം വാര്‍ഷികത്തില്‍ പോരാട്ടം സംഘടനയുടെ ചെയര്‍മാനായ സഖാവ് എം.എന്‍ രാവുണ്ണിയുടെ ഇന്റർവ്യൂ അറോറ മുന്ന് ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്.അതിന്റെ ആദ്യഭാഗമാണ് സംപ്രേഷണം ചെയ്യുന്നത്.

ബംഗാളിലെ നെക്സൽ ബാരി ഗ്രാമത്തിലെയും സമീപ പ്രാദേശങ്ങളിലെയും കൃഷിക്കാർക്കും തേയിലത്തൊഴിലാളികൾക്കും ഇടയിലേക്ക് ചാരു മജുംദാറിന്റെ നേതൃത്വത്തിൽ സഖാക്കൾ ഇറങ്ങിച്ചെല്ലുകയായിരുന്നു..1967 മാർച്ച് 18 ന് നടന്ന കർഷക പ്രതിഷേധത്തിൽ വെച്ചാണ് ജന്മിയുടെ ഭൂമി പാട്ടത്തിനെടുത്ത് തലമുറകളായി കൃഷി ചെയ്തുകൊണ്ടിരുന്ന കർഷകർ ആ ഭൂമി പിടിച്ചെടുത്ത് വർഷങ്ങളായി അനുഭവിച്ചു വരുന്ന ചൂഷണങ്ങൾക്ക് അറുതി വരുത്തുമെന്ന് ചാരുമജൂംന്ദറിന്റെ നേതൃത്വത്തിലുള്ള കർഷക സഖാക്കൾ പ്രഖ്യാപിച്ചത്.കർഷക പ്രതിഷേധത്തിൽ നിന്ന് ഉത്തേജനം ഉൾക്കൊണ്ടുകൊണ്ട് മേയ് 23 ന് ബിഗുൾ എന്ന കർഷകൻ തന്റെ കാളയും കലപ്പയുമായി പാട്ടഭൂമിയിൽ കൃഷിയിറക്കാനായി ചെന്നു.അദ്ദേഹത്തെ ജന്മിയുടെ ഗുണ്ടകൾ പൊതിരെതല്ലുകയും അടുത്ത ദിവസം രാവിലെ തന്നെ കർഷക നേതാക്കന്മാരെ അറസ്റ്റുചെയ്യാനായി പൊലീസും എത്തി.അറസ്റ്റുചെയ്യാൻ വന്ന സോനം വാങ്‌ഡി എന്ന പൊലീസ് ഇൻസ്‌പെക്ടറെ കാത്തിരുന്നത് കാനൻ സാന്താളെന്ന കർഷകന്റെയും സംഘത്തിന്റെയും പ്രതിരോധത്തെയാണ്. ഇൻസ്‌പെക്ടർ ആ കൃഷിയിടത്തിൽ തന്നെ അമ്പേറ്റുമരിച്ചുവീണു.

മേയ് 24 ന് നക്സൽ ബാരിയ്ക്കടുത്തുള്ള പ്രസാദ്ജോട്ടെയിൽ നടന്ന കർഷകമാർച്ചിലേക്ക് പൊലീസ് നടത്തിയ വെടിവെപ്പിൽ ഏഴു സ്ത്രീകളും, രണ്ടു കുഞ്ഞുങ്ങളുമടക്കം പതിനൊന്നുപേർ മരിച്ചു.അതോടെ മാവോയിസ്റ്റ് ചിന്ത കർഷകസമരങ്ങളുടെ പ്രക്ഷോഭമാർഗ്ഗമായി മാറി.അറുപതുകളിൽ ചാരു മജുംദാര്‍ എഴുതിയ എട്ടു ലേഖനങ്ങൾ നക്സസലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര രേഖകളായി മാറി. 1960 കളുടെ അവസാനത്തോടെ മജുംദാറിന് ഒളിവിൽ പോകേണ്ടിവന്നു. ചൈനീസ് വിപ്ലവത്തിന്റെ മാതൃകയിൽ കർഷകരുടെ ഒരു സായുധ സമരമായിരുന്നു ലക്ഷ്യം.ഇത് പ്രാവർത്തികമാക്കാനാണ് ചാരു മജുംദാര്‍ തന്റെ കൂട്ടാളികളോടൊപ്പം 1969 -ൽ സിപിഐ മാർക്സിസ്റ്റ് ലെനിനിസ്റ്റ് CPI(M))(L) എന്ന സംഘടനയ്ക്ക് രൂപം നൽകുന്നത്.താമസിയാതെ ചാരു മജുംദാര്‍ സർക്കാരിന്റെ കണ്ണിലെ കരടായി മാറികഴിഞ്ഞിരുന്നു.

പിന്നിട് പൊലീസ് നടത്തിയ വ്യാപകമായ റെയിഡിൽ അദ്ദേഹത്തെ അറസ്റ്റുചെയ്തു. മജുംദാർ പോലീസ് കസ്റ്റഡിയിലെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി.ലോക്കപ്പിലായതിന്റെ പത്താം നാൾ അദ്ദേഹം മരണപ്പെട്ടു.’അക്യൂട്ട് ഇസ്‌കീമിയ വിത്ത് ക്രോണിക്ക് കാർഡിയാക് ഫെയ്‌ലിയര്‍’ എന്ന് ഡെത്ത് സർട്ടിഫിക്കറ്റിൽ മരണകാരണമയി പറയുന്നു.കസ്റ്റഡിയിൽ കഴിഞ്ഞ പത്തുദിവസവും അദ്ദേഹത്തെ ഒന്നു കാണാനോ, നിയമസഹായം നൽകാനോ ആരെയും പൊലീസ് അനുവദിച്ചിരുന്നില്ല.അസുഖമാണ് എന്ന വിവരം അറിയിച്ചിട്ടും വൈദ്യസഹായം അദ്ദേഹത്തിന് നിഷേധിക്കപ്പെടുക്കയായിരുന്നു.

ഇന്ന് കൊറോണകാലത്ത് ഇന്ത്യയിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ അവരുടെ അധ്വാനത്തിന്റെ ഫലങ്ങളും സമ്പത്തും ഉപേക്ഷിച്ച് അവരുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.അതും ഇന്ത്യയുടെ വികസന മുദ്രയായി പറയുന്ന ഹൈവേകളിലൂടെ കൊച്ചു കുട്ടികളെയും വൃദ്ധരെയും തൂക്കി പിടിച്ചുകൊണ്ട് കാൽപാദങ്ങൾ പിളർന്ന് രക്തം ചിന്തിയും റോഡിൽ പ്രസവിച്ചും നടന്നു നീങ്ങുമ്പോൾ ഇന്ത്യൻ ഭരണകൂടം തൊഴിലാളികളെ വീട്ടിലെത്തിക്കാൻ ഒരുമാർഗവും ചെയ്യാതെ മുതലാളിമാർക്കുവേണ്ടി മാത്രം പ്രഖ്യാപിച്ച ഇരുപതുലക്ഷം കോടിരൂപയുടെ വായ്പ പദ്ധതികൾ പ്രഖ്യാപിക്കുകയാണ്.ഈ സമയത്താണ് നക്സൽ ബാരിയുടെ അമ്പത്തിമൂന്നാം വാർഷികവും വരുന്നത്.