അമേരിക്കയിൽ മക്ഡൊണാൾഡിൽ തൊഴിലാളികൾ സമരത്തിൽ.

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് യുഎസിലെ മക്ഡൊണാൾഡിലെ നൂറുകണക്കിന് തൊഴിലാളികൾ തൊഴിൽ സാഹചര്യങ്ങൾ തൃപ്തികരമല്ലാത്തതിനാൽ സമരം ചെയ്യുകയാണ് .ചിലർ ജോലി ഉപേക്ഷിക്കുകയും മറ്റുള്ളവർ കോവിഡ് -19 കാലത്ത് എന്താണ് മക്ഡൊണാൾഡിൽ നടക്കുന്നത് എന്ന് സമരത്തിലൂടെ തുറന്നുകാട്ടുകയുമാണ് ചെയ്യുന്നത്.ഓക്ക്ലാൻഡ്, സാക്രമെന്റോ, സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയയിലെ സാൻ ജോസ്, സെന്റ് ലൂയിസ്, മിസോറി, ലിറ്റിൽ റോക്ക്, അർക്കൻസാസ്, മെംഫിസ്, ടെന്നസി എന്നിവയുൾപ്പെടെ യുഎസിലുടനീളമുള്ള 20 ഓളം നഗരങ്ങളിൽ പണിമുടക്കു നടന്നു.കമ്പനിയുടെ വാർഷിക ഓഹരി ഉടമകൾ അടുത്ത ദിവസം നടത്താനിരുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ബുധനാഴ്ചയാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്.

”The Fight for 15 movement”(ദ ഫൈറ്റ് ഫോർ 15 മൂവ്മെന്റ്)എന്നപേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.പ്രധാന ആവശ്യം മണിക്കൂറിന് 15 ഡോളർ ശമ്പളം നിജപ്പെടുത്തണം എന്നും കൊറോണ കാലത്ത് വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു. മക്ഡൊണാൾഡിന്റെ റെസ്റ്റോറന്റുകൾക്ക് പുറത്ത് പ്രതിഷേധക്കാർ അവരുടെ കാറുകൾ അണിനിരത്തിക്കൊണ്ട് കാറിന്റെ ഹോണടിച്ച്‌ പ്രതിഷേധിച്ചു.ചിലർ വാഹനങ്ങളിൽ മുദ്രാവാക്യങ്ങൾ എഴുതി റോഡിന് കുറുകെ ഇട്ടും സമരം ചെയ്തു.ദ ഫൈറ്റ് ഫോർ 15 മൂവ്മെന്റിന്റെ നേതൃത്വത്തിൽ പണിമുടക്ക് നടത്തുന്നത്തിന്റെയും വ്യവസ്ഥകൾ മാറുന്നതുവരെ ഫാസ്റ്റ്ഫുഡ് ശൃംഖലയിൽ ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിക്കുന്നതായും വീഡിയോകളും ഫോട്ടോകളും തൊഴിലാളികൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

800 ലധികം മക്ഡൊണാൾഡ് തൊഴിലാളികളുടെ മോശം തൊഴിൽ സാഹചര്യങ്ങളിലെ പരാതികൾ കൂടി ഉയർത്തികാട്ടികൊണ്ടുള്ള പ്രതിഷേധത്തിന് പിന്നിൽ തൊഴിലാളി സംഘടനകളും,സർവീസ് എംപ്ലോയീസ് ഇന്റർനാഷണൽ യൂണിയനുമാണ്‌.റിപ്പോർട്ടുകൾ അനുസരിച്ച്, 42 ശതമാനം ജീവനക്കാരും കയ്യുറകളോ മാസ്കുകളോ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളോ ധരിക്കരുതെന്ന് മാനേജ്മെന്റ് നിർദ്ദേശിച്ചതായി പറയുന്നു.

ലോകമെമ്പാടുമുള്ള 850,000 ആളുകൾ ജോലി ചെയ്യുന്ന കമ്പനിയാണ് മക്ഡൊണാൾഡ്,കോവിഡ് സമയത്ത് ജീവനക്കാരോട് വളരെ മോശമായാണ് മാനേജ്‍മെന്റ് പെരുമാറുന്നത് എന്ന് തുടങ്ങി നിരവധി വിമർശനങ്ങൾ കമ്പനി നേരിടുന്നുണ്ട്.കോവിഡ് -19 പ്രിവൻഷൻ സംബന്ധിച്ച് സർക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ജീവനക്കാരെ അപകടത്തിലാക്കിയെന്നാരോപിച്ച് ചിക്കാഗോയിലെ അഞ്ച് തൊഴിലാളികൾ കമ്പനിക്കെതിരെ ചൊവ്വാഴ്ച(19-05-2020) കേസ് ഫയൽ ചെയ്തിരുന്നു. ജീവനക്കാർക്ക് മതിയായ ഹാൻഡ് സാനിറ്റൈസർ, മാസ്കുകൾ അല്ലെങ്കിൽ കയ്യുറകൾ നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ നൽകിയ പരാതിയിൽ പറയുന്നു. മക്ഡൊണാൾഡ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

അതേസമയം, കാലിഫോർണിയയിലെ മൂന്ന് മക്ഡൊണാൾഡ് ജീവനക്കാർ സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് സംസ്ഥാനത്തെ തൊഴിൽ സുരക്ഷ -ആരോഗ്യസുരക്ഷാ വിഭാഗത്തിലും പരാതി നൽകി.പകർച്ചവ്യാധികൾക്കിടയിൽ മക്ഡൊണാൾഡ് അവരുടെ നയങ്ങളിൽ “സുപ്രധാന മാറ്റങ്ങൾ” വരുത്തുമെന്നും അത് “വേണ്ടവിധം പരിശോധനകൾ ആരംഭിക്കുക, വൃത്തിയാക്കൽ, സാമൂഹിക അകലം, കൈകഴുകൽ തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ” ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കഴിഞ്ഞ മാസം നടന്ന ജീവനക്കാരുടെ വാക്കൗട്ടിന്റെ ഫലമായി മക്ഡൊണാൾഡ് നൽകിയിരുന്നു.