ഭരണകൂടങ്ങളുടെ ജനവിരുദ്ധതയെ തുറന്ന് കാണിച്ച് മാവോയിസ്റ്റ് ലഘുലേഖകൾ.

ഭരണകൂടങ്ങളുടെ ജനവിരുദ്ധതയെ തുറന്ന് കാണിച്ച് മാവോയിസ്റ്റ് ലഘുലേഖകൾ.

കൊതഗുഡം : തെലങ്കാനയിലെ ചേർല മണ്ടലിന് സമീപമുള്ള ലെനിൻ കോളനിയിൽ വെള്ളിയാഴ്ച മാവോയിസ്റ്റ് ലഘുലേഖകൾ പ്രത്യക്ഷപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) ഭദ്രാദ്രി-കൊതഗുഡം-ഈസ്റ്റ് ഗോദാവരി ഡിവിഷണൽ കമ്മിറ്റിയുടെ പേരിലാണ് മാവോയിസ്റ്റ് ലഘുലേഖകൾ. ഉദുമ്പൂരിൽ ചെമ്മരിയാടുകളെ മെയ്ച്ച് ജീവിച്ചിരുന്ന ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മർദിച്ച് കൊലപ്പെടുത്തിയതായി ലഘുലേഖയിൽ പറയുന്നു. കുറ്റക്കാരെ ജനങ്ങൾ തന്നെ ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മാവോയിസ്റ്റ് ലഘുലേഖകൾ. കടപ്പാട് :തെലുങ്കാന ടുഡേ

നക്സലുകൾ ആദിവാസികളിൽ നിന്നും അരിയും പച്ചക്കറികളും മോഷ്ടിക്കുന്നു എന്ന പോലീസിന്റെ കപട വാദത്തിന് ജനങ്ങൾ മറുപടി നൽകണമെന്ന് മാവോയിസ്റ്റുകൾ ലഘുലേഖയിൽ ആഹ്വാനം ചെയ്യുന്നുണ്ട്. കൊറോണ വൈസ് പകർച്ചവ്യാധിയുടെ പേരിൽ സർക്കാരും രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും ലഘുലേഖയിൽ ആരോപിക്കുന്നു.

ആദിവാസി മേഖലയിലെ സ്കൂളുകളിലെ അധ്യാപക തസ്തികക്കുള്ള പട്ടിക വർഗ്ഗ സംവരണം റദ്ദാക്കിയ സുപ്രീം കോടതി നടപടിയെ മാവോയിസ്റ്റുകൾ അപലപിച്ചു. ആദിവാസി മേഖലയിലെ സ്കൂളുകളിൽ അധ്യാപക തസ്തികക്ക് 100 ശതമാനം പട്ടിക വർഗ്ഗ സംവർണം നൽകണമെന്ന് മാവോയിസ്റ്റുകൾ പതിച്ച ലഘുലേഖകളിൽ ആവശ്യപ്പെടുന്നുണ്ട്. 2000-ൽ അന്നത്തെ ആന്ധ്ര സംസ്ഥാന സർക്കാർ ആദിവാസി മേഖലയിലെ സ്കൂളുകളിൽ അധ്യാപക തസ്തിക 100 ശതമാനം പട്ടിക വർഗ്ഗത്തിന് സംവരണം ചെയ്തിരുന്നു. സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ച് ഏപ്രിൽ അവസാന വാരം ഇതിനെ റദ്ദാക്കി വിധി പ്രസ്താവിച്ചിരുന്നു.

ഉറവിടം : തെലുങ്കാന ടുഡേയിൽ വന്ന വാർത്തയിൽ നിന്ന്.