ക​ഠ്​​വ കൂട്ടബലാത്സംഗ കേസിന്റെ വിധി വന്നു; ക്ഷേത്ര പൂജാരി അടക്കം മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

പ​ത്താ​ൻ​കോ​ട്ട്: ജ​മ്മു-​ക​ശ്​​മീ​രി​ലെ ക​ഠ്​​വ​യി​ൽ എ​ട്ടു വ​യ​സ്സു​കാ​രി​യെ ഗ്രാ​മ​ത്തി​ലെ ക്ഷേ​ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച്​ ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക്ഷേത്ര പൂജാരി അടക്കം മൂന്ന് പ്രതികൾക്ക് ജീവപര്യന്തം.

ക​ഠ്​​വ ഗ്രാമ പ്രമുഖനും ക്ഷേത്ര പൂജാരിയുമായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായ സാൻജിറാം (60), സാൻജിറാമിന്‍റെ മരുമകന്‍റെ സുഹൃത്ത് ആനന്ദ് ദത്ത, സ്പെഷൽ പൊലീസ് ഓഫിസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ കുമാർ വർമ, തെളിവ് നശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരായ തിലക് രാജ് (ഹെഡ് കോൺസ്റ്റബിൾ), ആനന്ദ് ദത്ത് (ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ) എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.

കേസിലെ പ്രതിയും സാൻജിറാമിന്‍റെ അനന്തരവനുമായ പതിനഞ്ചുകാരന്‍റെ വിചാരണ കോടതി നടത്തിയിരുന്നില്ല. പ്രതിയുടെ പ്രായം സംബന്ധിച്ച തർക്കമാണ് ഇതിന് കാരണം. പ്രായം സംബന്ധിച്ച കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. മുഖ്യപ്രതി സാൻജിറാമിന്‍റെ മകൻ വിശാൽ ജംഗോത്രയെ തെളിവിന്‍റെ അഭാവത്തിൽ കോടതി വെറുതെവിട്ടു.

രാ​ജ്യ മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കി​യ കേസിൽ ക്ഷേ​ത്ര പൂ​ജാ​രി​യും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മ​ട​ക്കം ഏഴു ​പേ​ർ​ക്കെ​തി​രാ​യ വി​ചാ​ര​ണ പൂർത്തിയാക്കി​യാ​ണ്​ പ​ഞ്ചാ​ബി​ലെ പ​ത്താ​ൻ​കോ​ട്ട്​ ജില്ലാ സെഷൻസ് കോ​ട​തി​ ജഡ്ജി തേജ് വീന്ദർ സിങ് വിധി പറഞ്ഞത്. സുപ്രീംകോടതി നിർദേശ പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്.

2018 ജൂ​ണി​ലാ​ണ്​ പ​ത്താ​ൻ​കോ​ട്ട്​ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ കേ​സി​​ൽ ര​ഹ​സ്യ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കേസിൽ 275 തവണ വാദം കേൾക്കുകയും 132 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ കഠ് വക്ക് സമീപം റസാന ഗ്രാമത്തിൽ എട്ടു വയസുകാരിയായ നാടോടിക ബാലികയെ കാണാതായത് 2018 ജനുവരി പത്തിനായിരുന്നു. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികളൊരാൾ തൊട്ടടുത്ത ചെറു ക്ഷേത്രത്തിലേക്കു കൊണ്ടു പോയി ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിയാണ് പീഡിപ്പിച്ചത്.

മൃതപ്രായയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ല് കൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു. ജനുവരി 17ന് ആണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെൺകുട്ടിക്കു വേണ്ടി കുടുംബം തിരച്ചിൽ തുടരുകയായിരുന്നു.

ഹി​ന്ദു ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ൽ​ നി​ന്ന്​ നാ​ടോ​ടി മു​സ്​​ലിം വി​ഭാ​ഗ​ത്തെ ആ​ട്ടി​യോ​ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. വ​ർ​ഗീ​യ ചേ​രി​തി​രി​വു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​തി​രു​വി​ട്ട​തോ​ടെ​ കേ​സ്​ പ​ത്താ​ൻ​കോ​ട്ട് കോടതിയി​ലേ​ക്ക്​ മാറ്റാൻ കു​ട്ടി​യു​ടെ കു​ടും​ബത്തിന്‍റെ അ​ഭ്യ​ർ​ഥന പരിഗണിച്ച സു​പ്രീം​കോ​ട​തി​ ഉത്തരവിട്ടു.

SHARE