ഐ പി എൽ: പ്ലേ ഓഫ് നാളെ മുതൽ

മുംബൈ: കൂറ്റനടികളും വെടിക്കെട്ടുമായി കൊൽക്കത്തയെ നയിച്ച ആന്ദ്രെ റസൽ ആദ്യമായി പൂജ്യത്തിന്​ പുറത്തായപ്പോൾ നൈറ്റ്​ റൈഡേഴ്​സ്​ തരിപ്പണമായി. ജയിച്ചാൽ ​പ്ലേ ഓഫ് ​ ഉറപ്പിക്കാമായിരുന്നവർ​ മുംബൈ ഇന്ത്യൻസിനു മുന്നിൽ ഒമ്പതു വിക്കറ്റിന്​ തകർന്ന്​ പുറത്തായി.

കൊൽക്കത്തയുടെ തോൽവി മുതലെടുത്ത ഹൈദരാബാദ്​ മികച്ച റൺനിരക്കി​​​ന്റെ ആനുകൂല്യത്തിൽ ​ഐ .പി.എൽ 12ആം സീസൺ ​പ്ലേ ഓഫിൽ ​. ജയം അനിവാര്യമായ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ഇന്നിങ്​സ്​ ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ 133ന്​ അവസാനിച്ചപ്പോൾ, മുംബൈക്ക്​ കാര്യങ്ങൾ എളുപ്പമായി.

ക്വിൻറൺ ഡി കോക്ക്​ (23 പന്തിൽ 30) നൽകിയ തുടക്കം മുതലെടുത്ത്​ രോഹിത്​ ശർമയും (48 പന്തിൽ 55), സൂര്യകുമാർ യാദവും (46) ടീമിനെ അനായാസ വിജയത്തിലേക്ക്​ നയിച്ചു.
കൊൽക്കത്തയുടെ ടോപ്​ സ്​കോറർ ആ​ന്ദ്രെ റസൽ ആദ്യ പന്തിൽതന്നെ മടങ്ങിയ​േപ്പാൾ ക്രിസ്​ ലിൻ (41), റോബിൻ ഉത്തപ്പ (40), നിതീഷ്​ റാണ (26) എന്നിവരാണ്​ രണ്ടക്കം കടന്നത്​. ക്യാപ്​റ്റൻ കാർത്തിക്​ (3), ശുഭ്​മാൻ ഗിൽ (9) എന്നിവർ നിരാശപ്പെടുത്തി.

​പ്ലേഓഫ് ​ നാളെ മുതൽ
ആദ്യ ​​പ്ലേഓഓഫ് ക്വാളിഫയർ ഒന്നിൽ ഒന്നാം സ്​ഥാനക്കാരായ മുംബൈയും രണ്ടാം സ്​ഥാനക്കാരായ ചെന്നൈയും ഏറ്റുമുട്ടും. ചൊവ്വാഴ്​ച ചെന്നൈയിലാണ്​ മത്സരം. വിജയികൾ നേരിട്ട്​ ഫൈനലിലെത്തും. ബുധനാഴ്​ച എലിമിനേറ്ററിൽ ഡൽഹിയും ഹൈദരാബാദും തമ്മിലാണ്​ മത്സരം. വിജയികൾ, ക്വാളിഫയർ രണ്ടിൽ ആദ്യ മത്സരത്തിൽ തോറ്റവരുമായി ഏറ്റുമുട്ടും. 10നാണ്​ മത്സരം. ഫൈനൽ 12ന്​ ഹൈദരാബാദിൽ.

SHARE