ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിൽ പ്രോജക്ട് എൻജിനിയർ ഒഴിവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിൽ പ്രോജക്ട് എൻജിനിയർ ഗ്രേഡ് ഒന്ന് ഇൻസ്ട്രുമെന്റേഷൻ 1, പ്രോജക്ട് എൻജിനിയർ ഗ്രേഡ് രണ്ട് ഇൻസ്ട്രുമെന്റേഷൻ 1, പ്രോജക്ട് എൻജിനിയർ ഗ്രേഡ് ഒന്ന് ഇലക്ട്രോണിക്സ് 1, പ്രോജക്ട് ട്രെയിനി(മെക്കാനിക്കൽ) 2, പ്രോജക്ട് ട്രെയിനി(സോഫ്റ്റ്വേർ) 1 എന്നിങ്ങനെയാണ് ഒഴിവ്.

ബംഗളൂരുവിലാണ് ഒഴിവ്. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വെബ്സൈറ്റിൽ ലഭിക്കും. പ്രോജക്ട് എൻജിനിയർ ഗ്രേഡ് ഒന്ന് ഇൻസ്ട്രുമെന്റേഷൻ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് ആറ്, മറ്റുള്ള തസ്തികകളിൽ മെയ് 20. വിശദവിവരത്തിന് https://www.iiap.res.in.

SHARE