‘ആർട്ടിക്​ൾ 15’ സിനിമക്കെതിരായ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ഉന്നത ജാതിക്കാർക്കെതിരെ വിമർശനമുള്ള ആയുഷ്മാൻ ഖുറാനയുടെ സിനിമ ‘ആർട്ടിക്​ൾ 15’ പ്രദർശിപ്പിക്കുന്നത്​ തടയണമെന്നാവശ്യപ്പെട്ട്​ ബ്രാഹ്‌മണ സമാജ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ബദായൂൻ മാനഭംഗത്തിന്റെയും ഉനയിലെ ദലിത്​ പീഡനത്തി​ന്റെയും പശ്ചാത്തലത്തിൽ ദലിതുകൾക്കെതിരായ അതിക്രമങ്ങൾ പ്രമേയമാക്കിയ സിനിമയാണ്​ ആർട്ടിക്​ൾ 15.

സിനിമയുടെ പേരിനും ഉള്ളടക്കത്തിനുമെതിരെ ഉചിതമായ വേദിയെ സമീപിക്കാൻ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ ഹർജിക്കാരോട്​ പറഞ്ഞു. ‘അനുഛേദം 15’ എന്ന പേര്​ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് പേരുകളും ചിഹ്​നങ്ങളും ഉപയോഗിക്കുന്നത്​ നിരോധിച്ചുകൊണ്ടുള്ള 1950ലെ നിയമത്തി​ന്റെ ലംഘനമാണെന്നാണ്​ ബ്രാഹ്​മണ സമാജ്​ ബോധിപ്പിച്ചത്.

SHARE