DDU-GKY : യുവാക്കൾക്ക് സൗജന്യ പരിശീലനം നേടി തൊഴിൽ നേടാൻ അവസരം

കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള MoRDയുടെ (മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റ്) പദ്ധതിയായ DDU-GKY സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം നേടി തൊഴിൽ നേടാൻ അവസരം.

കോഴ്സ് പൂർത്തിയാവുന്നതുവരെ താമസം, ഭക്ഷണം, ട്രെയിനിംഗ്, യൂണിഫോം, സ്റ്റഡി മെറ്റീരിയൽസ് എന്നിവ തികച്ചും സൗജന്യമായി യുവാക്കൾക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്.

കാസർക്കോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നും ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട SC/ST, ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവാക്കൾക്കും അയൽക്കൂട്ടങ്ങളിൽ അംഗത്വമുള്ള BPL കാറ്റഗറിയിൽപ്പെട്ട യുവാക്കൾക്കും ഗവൺമെന്റിന്റെ ഈ സൗജന്യ പദ്ധതിയിൽ അഡ്മിഷൻ നേടുന്നതിന് അപേക്ഷിക്കാവുന്നതാണ്. ആറു മാസത്തെ കോഴ്സിന് ശേഷം പ്ലേസ്മെന്റ് ലഭിക്കുന്നതാണ്.

സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സ്റ്റേറ്റ് റൂറൽ ലൈവ് ലി ഹുഡ് മിഷൻ (SRLM) ആയ കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ട്രെയിനിങ് പാർട്ട്ണറായ (NSDC-TP) IIB എജുക്കേഷനാണ് താഴെ പറയുന്ന വിവിധ മേഖലകളിൽ ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ഡെവലപ്മെന്റ് ട്രെയിനിംഗ് നല്കുന്നത്.

മുൻസിപ്പാലിറ്റി കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ അവസരം ലഭിക്കുകയില്ല.

തൊഴിൽ പരിശീലന മേഖലകൾ

1 ബാങ്കിംഗ് & ഫിനാൻസ്

ഒഴിവുകൾ = 140, കാലാവധി = 6 മാസം

യോഗ്യത :
ഡിഗ്രി 50% മാർക്കോട് കൂടി (Aggregate) പാസായ 21 വയസ്സു മുതൽ 25 വയസ്സ് വരെ പ്രായപരിധി ഉള്ള യുവാക്കൾക്ക് അപേക്ഷിക്കാം.

2 ഹോട്ടൽ മാനേജ്മെന്റ്

ഒഴിവുകൾ =30, കാലാവധി = 6 മാസം
യോഗ്യത :
പ്ലസ് ടു പാസായ 21 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായപരിധി ഉള്ള യുവാക്കൾക്ക് അപേക്ഷിക്കാം.

3 കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്കിങ്

ഒഴിവുകൾ – 140, കാലാവധി – 6 മാസം

യോഗ്യത :
ഡിഗ്രി, ഡിപ്ലോമ, ബിടെക് പാസായ 21 വയസ്സു മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.

സൗജന്യ പദ്ധതിയിൽ അഡ്മിഷൻ നേടാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് താഴെ പറയുന്ന ഹെൽപ്പ് ലൈനിൽ ബന്ധപ്പെടേണ്ടതാണ്.
75 94 88 88 36

SHARE