കൊറോണകാലത്തും തൊഴിലാളികൾക്കെതിരെ ബി.ജെ.പി. സർക്കാർ.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായ് മാർച്ച് 25 ന് പ്രഖ്യാപിച്ച ലോക് ഡൗൺ ലംഘിച്ചെന്നത്തിന്റെ പേരിൽ സൂറത്തിൽ തൊണ്ണൂറിലധികം അന്തർ സംസ്ഥാന തൊഴിലാളികളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു.വീടുകളിലേക്ക് മടങ്ങുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് 500 ൽ അധികം തൊഴിലാളികൾ മാർച്ച് 29 ഞായാറാഴ്ച ഗണേഷ് നഗർ ,തിരുപ്പതി നഗർ തുടങ്ങിയ സ്ഥലങ്ങളിൽ തടിച്ചു കൂടുകയായിരുന്നു.പോലീസും തൊഴിലാളികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ പോലിസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും 30 ഓളം വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായും പറയുന്നു.സൂറത്ത് നഗരത്തിലെ പണ്ടേശ്വര ഭാഗത്തുള്ള ഗണേഷ് നഗറും, തിരുപ്പതി നഗറും അന്തർസംസ്ഥാന തൊഴിലാളികളുടെ പ്രധാന കേന്ദ്രമാണ്. ഉത്തർപ്രദേശ് ,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ മുഖ്യ തൊഴിൽ കേന്ദ്രങ്ങൾ അവിടെയുള്ള ടെക്സ്റ്റൈൽ ഫാക്ടറികളും , പവർലൂം ഫാക്ടറികളുമാണ്. ഇപ്പോൾ സ്വന്തം വീടുകളിലേക്ക് മടങ്ങി പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് തൊഴിലാളികൾ.

പോലീസ് സ്ഥലതെത്തി സ്ഥിതി വിവരങ്ങൾ ധരിപ്പിച്ചെങ്കിലും തൊഴിലാളികൾ പിരിഞ്ഞ് പോകാൻ തയ്യാറായില്ലന്നും ,പോലീസിനു നേരെ കല്ലെറിയാൻ തുടങ്ങിയപ്പോൾ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നെന്നും പോലീസ് ഡെപ്യൂട്ടി കമീഷണർ വിദി ചൗദരി മാധ്യമങ്ങളോട് പറഞ്ഞു .സ്വദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ ലഭ്യമാകില്ലെന്ന് അറിയിച്ചെതിനെ തുടർന്ന് തൊഴിലാളികൾ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും ഡെപ്യൂട്ടി കമീഷണർ കൂട്ടി ചേർത്തു. ആക്രമണത്തിൽ പോലിസ് വാഹനങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. എപ്പിഡിമിക് ഡിസീസ് ആക്ട് പ്രകാരം 93 പേരെ അറസ്റ്റ്‌ ചെയ്യുകയും ,ക്രമസമാധാന ലംഘനം ,പോലിനു നേരെയുള്ള കയ്യേറ്റം , പൊതുമുതൽ നശിപ്പിക്കൽ എന്നി കുറ്റങ്ങൾ ചുമത്തി 500 പേർക്കെതിരെ FIR രജിസ്റ്റർ ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 6,412(10 – 04 -2020,2:20PM ) കൊറോണ പോസിറ്റീവ് കേസുകളും 199 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ പോസ്റ്റിവ് കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത .വൈറസ് വ്യാപനം തടയാനാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. പക്ഷേ പാവപ്പെട്ടവർക്കെതിരെയുള്ള പോലിസ് അതിക്രമം,അന്തർ സംസ്ഥാനതൊഴിലാളികളുടെ കൂട്ടത്തോടെയുള്ള പാലായനങ്ങൾ , തുടർച്ചയായി ആരോഗ്യമേഖലയിൽ സംഭവിക്കുന്ന വീഴ്ച്ചകൾ എന്നിവ ജനങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്.

എല്ലാ വർഗ വൈരുദ്ധ്യങ്ങളും എന്നത്തേക്കാളും ശക്തമായിത്തീർന്നിരിക്കുന്നു, അധ്വാനിക്കുന്ന ജനങ്ങളുടെ മേൽ മുതലാളിമാരുടെ ക്രിമിനൽ ഭരണം നിലനിർത്തുന്നതിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംസ്ഥാന അധികാരികളുടെയും യഥാർത്ഥ പങ്ക് അനുദിനം വ്യക്തമാവുകയാണ്. ഇത്തരം പ്രതിസന്ധികൾ തൊഴിലാളിവർഗത്തിന്റെ ചങ്ങലകൾ തകർക്കുകയും ഭരണവർഗം ദീർഘകാലമായി സൃഷ്ടിച്ച പുകമറകൾ നീക്കം ചെയ്യുകയും ചെയ്യും . ഈ വ്യവസ്ഥിതിയെ സംരക്ഷിക്കേണ്ടതില്ലെന്ന് മനസിലാക്കി ജനങ്ങൾ മുൻപോട്ട് നീങ്ങാൻ തുടങ്ങുകയാണിപ്പോൾ .ഗുജറാത്തിലെ ഈ സംഭവം പ്രതിസന്ധി ഘട്ടത്തിൽ ജനകീയവിപ്ലവത്തിന്റെ ആദ്യ തീപ്പൊരി മാത്രമാണ്.

വർക്കേഴ്സ് സോഷ്യലിസ്റ്റ് എന്ന ബ്ലോഗിൽ വന്ന വാർത്തയുടെ സ്വാതന്ത്ര വിവർത്തനം.