സേതുവിനെതിരെ കേസെടുത്തത് നക്സൽബാരി ദിനത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന്.

ജനകീയമുന്നേറ്റ സമിതി കൺവീനറായ സേതു അറോറാന്യൂസിനോട് നൽകിയ പ്രസ് മീറ്റിന്റെ മുഴുവൻ ഭാഗവും

ഇന്ന് രാവിലെ 10മണിക്ക് സേതുവിന്റെ വീട്ടിലെത്തിയ കിളിമാനൂർ പോലീസ് സഖാവ് സേതുവിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ചാണ് പോലീസ് വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. കിളിമാനൂർ തോപ്പിൽ കോളനിയിലെ ജനകീയമുന്നേറ്റ സമിതി കൺവീനറായ സേതു കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാലങ്ങളായി സമരത്തിന്റെ നേതൃത്വത്തിലാണ്.കിളിമാനൂർ പോലീസ് സേതുവിനെ ഇന്ന് ഉച്ചക്ക് 12:30 ഓടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയച്ചു.1317/ 2020 ക്രൈം നമ്പറിൽ IPC 153 ആം വകുപ്പ് പ്രകാരമാണ് കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.മേയ് 25 നക്സൽബാരി ദിനത്തിൽ ജനകീയ മുന്നേറ്റ സമിതിയുടെ പേരിൽ ഒട്ടിച്ച കൈയെഴുത്തു പോസ്റ്ററുമായി ബന്ധപ്പെട്ടാണ് കേസ് പോലീസ് രെജിസ്റ്റർ ചെയ്തായിരിക്കുന്നത് എന്ന് സഖാവ് സേതു അറോറയോട് പറഞ്ഞു.IPC 153 മതസ്‌പർദ്ധക്കും കലാപത്തിനുമുള്ള വകുപ്പാണ് എന്നും സേതു കൂട്ടിച്ചേർത്തു.

SHARE