ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചു ഗുജറാത്തിൽ 5 തൊഴിലാളികൾ കൊല്ലപ്പെട്ടു.

ഗുജറാത്തിലെ ഭരുച് ജില്ലയിലുള്ള ദാഹെജിൽ ഫാക്ടറിയുടെ ബോയിലറിൽ തീപിടുത്തമുണ്ടായതിനെ തുടർന്നുള്ള സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. 50 ലധികം പേർക്ക് ഗുരുതരമായ പൊള്ളലേറ്റു.യശശ്വി രസായൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബോയിലറാണ് ഇന്ന് ഉച്ചകഴിഞ്ഞുള്ള അപകടത്തിൽ പൊട്ടിത്തെറിച്ചത് .അഗ്രോ-കെമിക്കൽ കമ്പനിയാണ് യശശ്വി. യൂണിറ്റിന് ചുറ്റും തീ പിടിക്കുകയും വലിയ പുക മേഘങ്ങൾ ഉണ്ടാവുകയും ചെയ്തു.

ഉറവിടം : ANI,ഹിന്ദുസ്ഥാൻ ടൈംസ്.

സ്‌ഫോടനം വളരെ ഉച്ചത്തിൽ മൂന്ന് കിലോമീറ്റർ ദൂരം വരെ കേട്ടു എന്നാണ് ഇന്ത്യൻ എക്സ് പ്രസ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.“പരിക്കേറ്റ എല്ലാവരെയും ഭാരൂച്ചിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്, തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്,” ബറൂച്ച് കളക്ടർ എംഡി മോഡിയ പറഞ്ഞു.ഫാക്ടറിക്ക് സമീപമുള്ള ലഖി ഗ്രാമത്തിലെ 3,000പേരെയും ലുവാര ഗ്രാമത്തിലെ 1,4000 പേരെയും മുൻകരുതൽ നടപടിയായി മാറ്റിപ്പാർപ്പിച്ചു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എൽജി പോളിമർ എന്ന പ്ലാസ്റ്റിക് നിർമാണ പ്ലാന്റിൽ നടന്ന സ്ഫോടനം മൂലമുണ്ടായ വിഷവാതകം സമീപത്തെ അഞ്ച് ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിരുന്നു.വിഷവാതകം ആയിരത്തിലധികം പേരെ രോഗികളാക്കി. തൊഴിലാളികൾ ഉൾപ്പെടെ പന്ത്രണ്ട് പേർ അന്ന് വിഷവാതകം ശ്വസിച്ചു മരിച്ചത്.ലോകഡൗണിനു ശേഷം ഫാക്ടറികളിലെ സുരക്ഷാ വീഴ്ച്ചയിൽ രാജ്യമെമ്പാടുമുള്ള തൊഴിലാളികൾ ആശങ്കയിലാണ്.