ചികിത്സക്കായി കുഞ്ഞനന്തന് ജാമ്യം,ഡാനിഷിനു ഇരുമ്പഴി.

_ഹരി (വിദ്യാർത്ഥി,തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബ്)

കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകമായ ടി.പി.ചന്ദ്രശേഖരൻ വധത്തിൽ ഗുഡാലോചന നടത്തിയതിന്റെ പേരിൽ പി.കെ.കുഞ്ഞനന്തന് വിചാരണ കോടതി ജീവപര്യന്തവും ഒരുലക്ഷംരൂപ പിഴയും വിധിച്ചിരുന്നു.കുഞ്ഞനന്തൻ സി.പി.എം.ന്റെ കണ്ണൂർ ജില്ലയിലെ പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു.കുഞ്ഞനന്തൻ ഹൈക്കോടതിയിൽ ജയിലിനു പുറത്തു ചികിത്സക്കുവേണ്ടി ജാമ്യം നൽകണമെന്ന് അപേക്ഷിക്കുകയുണ്ടായി.കോടതിയുടെ എല്ലാ ഉപാധികളോടും കൂടി ശിക്ഷ ഇടക്കാലത്തേക്കു മരവിപ്പിച്ചു കൊണ്ട് ചികിത്സക്ക് വേണ്ടി ജാമ്യംനൽകണമെന്നായിരുന്നു കുഞ്ഞനന്തന്റെ വാദം.

തടവുപുള്ളിയായതിനാൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കുറ്റവാളികൾക്ക് മെഡിക്കൽ കോളജിൽ നിന്നും പരിമിതമായ  ചികിത്സയാണ് ലഭിക്കുന്നതെന്നും കുഞ്ഞനന്തൻ  മുൻപും കോടതിയിൽ വാദിച്ചിരുന്നു. ഇതുവരെ നടത്തിയ ചികിത്സകള്‍ മതിയാകില്ലെന്നും  ആശ്രുപത്രിയില്‍ അഡ്മിറ്റായുള്ള  ദീർഘകാല ചികിത്സ വേണമെന്നും കുഞ്ഞനന്തന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ കൂടികണക്കിലെടുത്താണ് നിലവിൽ ജാമ്യം അനുവദിച്ചത്. ജാമ്യപരിധിയില്‍ മൂന്ന് ആഴ്ച കൂടുമ്പോള്‍ കുഞ്ഞനന്തന്‍ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. മൂന്ന് മാസത്തേക്ക് ശിക്ഷ മരവിപ്പിച്ചാണ് ജാമ്യം കൊടുത്തിരിക്കുന്നത്. തടവുപുള്ളികൾക്ക്  മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കുഞ്ഞനന്തൻ ജാമ്യം ലഭിക്കാനായി കോടതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

പി കെ കുഞ്ഞനന്തൻ

ജയിൽവകുപ്പും കോടതിയും കുഞ്ഞനന്തനോട് കാണിച്ച സ്നേഹം മറ്റുള്ള പ്രതികളോട് കാണിക്കുന്നത് എങ്ങനെ എന്നത്തിനുള്ള ഉദഹരണമാണ് ഡാനിഷ്.കഴിഞ്ഞ ഒന്നരവർഷമായി വിയ്യൂർ സെൻട്രൽ ജയിലിലും പിന്നീട് അതീവ സുരക്ഷാ ജയിലുമായി തടവിൽ കഴിയുകയാണ് ഡാനിഷ്.കേരളത്തിലും തമിഴ് നാട്ടിലും അദ്ദേഹത്തിന് മാവോയിസ്റ്റ് ബന്ധമാരോപിച്ചു ഇതുവരെ 11 കേസുകളുണ്ട്.ഒരു കേസിൽപോലും കുറ്റവാളിയാണെന്ന് കണ്ടെത്തിട്ടില്ല.അതിൽ കൊലക്കേസുകളുമില്ല. മറിച്ച് മാവോയിസ്റ് പാർട്ടിക്കുവേണ്ടി  രാഷ്ട്രീയ പ്രചാരണം നടത്തി, നിരോധിത സംഘടനയിൽ അംഗമായി എന്നൊക്കെയാണ് കേസുകൾ.രാഷ്ട്രിയ പ്രചാരണം നടത്തുന്നതോ അതിന്റെ ആശയധാരയിൽ വിശ്വസിക്കുന്നതോ നിരോധിത സംഘടനയിൽ അംഗമാകുന്നത് പോലും കുറ്റകരമായ കാര്യമല്ലെന്ന് സുപ്രീം കോടതിയുടെ വിധി നിലനിൽക്കുന്ന സാഹചര്യം കൂടിയാണിത് .

ഡാനിഷ് കഴിഞ്ഞ  കുറച്ചു മാസങ്ങളായി യൂറിനറി ഇൻഫെക്ഷൻ ബാധിച്ചു ചികിത്സയിലാണ്.ചികിത്സയിലായതിനാലും ഇടക്കിടെ മൂത്രമൊഴിക്കേണ്ടതിനാൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലായതിനാൽ തമിഴ് നാട് ഊട്ടിയിലെ കോടതിയിൽ 20 -02-2020 ന് വിചാരണക്ക് വച്ചിരുന്ന കേസിൽ ഡാനിഷിനെ വീഡിയോ കോൺഫറൻസ് വഴി കേസിൽ ഹാജരാക്കേണ്ടതായിരുന്നു.എന്നാൽ അതിനുപകരം അന്നേ ദിവസം കാലത്തു ഡാനിഷിനെ സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്തവിധം ജയിലധികൃതർ സെല്ല് പുറത്തുനിന്നു പുട്ടുകയായിരുന്നു.ജയിലധികൃതരുടെ ഭാഗത്ത് നിന്ന് തനിക്കു നേരിടേണ്ടിവന്ന അനീതികൾക്കും,പീഢനങ്ങൾക്കുമെതിരെ ഡാനിഷ് കോടതികളിൽ നിരന്തരം പരാതി പറയുന്നതിനോടുള്ള പ്രതികാര നടപടിയായാണ് ഇപ്രകാരം അദ്ദേഹത്തെ പൂട്ടിയിട്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്.14 ദിവസമാണ്‌ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ പൂട്ടിയിട്ടത്.ഭക്ഷണത്തിനു പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.

തടവുകാരെ അവരുടെ എല്ലാ സ്വകാര്യതയും നിഷേധിച്ചു കൊണ്ട് 24 മണിക്കൂറും നിരീക്ഷണത്തിനു വിധേയമാക്കുകയും സ്വകാര്യതയെയും മനുഷ്യാന്തസ്സിനേയും മാനിക്കാത്തവിധം തടവുകാരെ ശരീരപരിശോധന നടത്തുകയും സഹതടവുകാരെ കാണാനോ സംസാരിക്കാനോ കഴിയാത്തവിധം അധിക സമയവും പൂട്ടിയിടുകയും ചെയ്യുന്ന തരത്തിലാണ് വിയ്യൂരിലെ അതീവസുരക്ഷാ ജയിൽ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം തുടക്കം മുതലേ മാവോയിസ്റ്റ് തടവുകാരനായ രൂപേഷ് ഉന്നയിച്ചിട്ടുണ്ട്.രാഷ്ട്രീയത്തടവുകാർക്കെതിരെ അതീവ സുരക്ഷാ ജയിലധികൃതർ തുടർന്നുവരുന്ന അന്യായമായ ശിക്ഷ-പീഢന നടപടികൾ ഇപ്പോഴും തുടരുന്നതിലാണ് ഡാനിഷിനെ കോടതിയിൽ ഹാജരാക്കാതെ സെല്ലിൽ പൂട്ടിയിട്ടത്.ഡാനിഷിനു തന്റെ മേൽ ചുമത്തിയ മുഴുവൻ കേസുകൾക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്.ഇത്തരം അന്യായവും നിയമവിരുദ്ധവുമായ സംവിധാനങ്ങളും രീതിയും നിലനിൽക്കുമ്പോഴാണ് കൊലക്കേസിലെ പ്രതിയായ കുഞ്ഞനന്തന് ചികത്സക്ക് ജാമ്യം ലഭിക്കുന്നത്.

മാവോയിസ്റ്റ് നേതാവ് രൂപേഷ്

കേരളത്തിൽ ഇതിനുമുൻപ് ടി.പി.കേസിലെ പ്രീതികൾക്കു വഴിവിട്ട രീതിയിൽ പരോൾ നൽകുന്നു എന്ന വാർത്ത പുറത്തുവന്നതാണ്.പരോൾ നൽകിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് നിയമസഭയിൽ പരോളിന്റെ വിശദാംശങ്ങൾ നൽകിയത് വിവാദങ്ങൾ ഉണ്ടാക്കിരുന്നു.2014 ലാണ് കുഞ്ഞനന്തൻ ജയിലിലാകുന്നത്.2014 മുതൽ 2018 വരെ യുള്ള കാലയളവിൽ കുഞ്ഞനന്തന് ലഭിച്ച പരോൾ 434 ദിവസമാണ്.കുഞ്ഞനന്തന്റെ പരോൾ വിവാദമായ സമയത്തു സാധാരണ പരോളിന്‌ പുറമെ ജയിൽ സുപ്രേണ്ടിനു 10 ഉം ഡി.ജി.പി.ക്കു 15 ഉം സർക്കാരിന് 45 ദിവസവും അധികമായി നൽകാമെന്ന് ജയിൽവകുപ്പ് അന്ന് വിശദികരണം നൽകിയിരുന്നു.

കുഞ്ഞനന്തന്  ചികിത്സക്ക് ജാമ്യവും ഡാനിഷിന് ഇരുമ്പഴിയും നൽകുകയും ചെയ്യുകയാണ് . ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്‌ഥരാണെന്ന് നാടുമുഴുവൻ പറഞ്ഞു നടക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി തനിക്ക് കീഴിലെ ജയിലധികൃതർ നടത്തിവരുന്ന ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറുണ്ടോ എന്നതാണ് ജനകീയ മാനുഷയാവകാശ പ്രസ്ഥാനം ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ ചോദിക്കുന്നത്.
ഡാനിഷിന്റെ പിതാവ് സെൽവകുമാർ തന്റെ മകന് ജയിലിൽനേരിടേണ്ടിവന്ന ജനനധിപത്യ വിരുദ്ധമായി   ശിക്ഷക്കെതിരെ മുഖ്യമന്ത്രിക്കും ജയിൽ ഡി.ജി.പി.ക്കും പ്രതിപക്ഷ നേതാവിനും സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ്.

അറസ്റ്റിലായ ഡാനിഷ്