ക്രിക്കറ്റിലെ സംഘപരിവാർ ഫാസിസം.

“ക്രിക്കറ്റ്‌ മാന്യമാരുടെ കളിയാണെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ രാഷ്ട്രീയത്തിൽ കാണിക്കാത്ത മാന്യത ക്രിക്കറ്റിലും വേണ്ട എന്നതാണ് സംഘപരിവാറിന്റെ നിലപാട് “

ബിസിസിഐ കമൻററി പാനലിൽനിന്നും സഞ്ജയ് മഞ്ജരേക്കർ അടുത്തിടെ പുറത്താക്കിയിരുന്നു. ഇന്ത്യക്കായി 1987ൽ അരങ്ങേറിയ മഞ്ജരേക്കർ 37 ടെസ്റ്റ് മത്സരങ്ങളും 74 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. വിരമിക്കലിനു ശേഷം കമൻന്ററിയിൽ സജീവമായ അദ്ദേഹം 2019 വേൾഡ് കപ്പിൽ ഉൾപ്പെടെ കമൻറ് ബോക്സിൽ ഉണ്ടായിരുന്നു. എന്നാൽ തീർത്തും പ്രതികാരനടപടി എന്നോണം സഞ്ജയ് പുറത്താക്കിയിരിക്കുകയാണ്.

സംഘപരിവാറിന് എന്നും എതിർ സ്വരങ്ങൾ ഭയമാണ്. അത് പൊതുനിരത്തിൽ ആണെങ്കിലും മറ്റേത് ആവിഷ്കാര സ്വാതന്ത്ര്യ മാധ്യമത്തിൽ ആണെങ്കിലും അവർ പ്രതികാരനടപടികൾ കൊണ്ട് അവയെ അടിച്ചമർത്തും. നടൻ വിജയ് എതിരെയുള്ള റെയ്ഡ് സമീപകാലത്തെ ഉദാഹരണമാണ്.

അടുത്തിടെ ജെഎൻയു സമരത്തെ പിന്തുണച്ച് മഞ്ജരേക്കർ രംഗത്തെത്തിയിരുന്നു “വെൽ ഡൺ മുംബൈ” എന്ന തലക്കെട്ടോടെ മുംബൈയിലെ തെരുവിൽ ജെ എൻ യു വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കുന്ന ചിത്രങ്ങളടക്കം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. നിരവധി പ്രതികരണങ്ങൾ സംഘപരിവാർ അനുകൂല അക്കൗണ്ടുകളിൽ നിന്നും അതിനു താഴെ വന്നിരുന്നു.ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവും ബിജെപി നേതാവുമായ യോഗേശ്വർ ദത് കാശ്മീരിലെ ചിത്രമടക്കം പോസ്റ്റ് ചെയ്ത് സഞ്ജയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ബിസിസിഐ സെക്രട്ടറിയായ അമിത്ഷായുടെ പുത്രൻ ജയ് ഷായുടെ കരങ്ങൾ ഈ പുറത്താക്കലിന് പിന്നിൽ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ് ബിജെപിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ മാത്രമല്ല ആ പ്രതിഷേധങ്ങളെ പിന്താങ്ങുന്നവർക്കെതിരെയും പ്രതികാര നടപടികൾ ഉണ്ടാകുമെന്ന തിന്റെ തെളിവാണിത്. നിലവിലെ കമെന്ററി പാനലിൽ ഉള്ളവരിൽ ഇദ്ദേഹം മാത്രമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ക്രിക്കറ്റിനു ഉള്ളിലും പുറത്തുമുള്ള കാര്യങ്ങളിൽ ഇടപെടുന്നത്.