കോവിഡ് 19 ;പുകവലി മാരകമാക്കും

കോവിഡ് മൂലം മരിച്ചവരിൽ 21.9 ശതമാനം ആളുകൾ 80 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്.വൈറസ് ബാധയേൽക്കാൻ സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് സാധ്യതയെന്ന് കണക്കുകൾ പറയുന്നു. ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ചവരിൽ 70 ശതമാനം പേരും പുരുഷൻമാരാണ്.ചൈനയിലെ സ്ഥിതിയും മറിച്ചല്ല. ചൈനയിൽ ഏറ്റവും കൂടുതൽ പുകവലിക്കുന്നത് പുരുഷൻമാരാണ് . പുകവലി ഒരു പരിധി വരെ അസുഖത്തിന്റെ കാഠിന്യം കൂട്ടുമെന്നാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും പറയുന്നത്.

ഒരാളുടെ ശ്വാസകോശം കൊറോണ വൈറസ് അണുബാധക്ക് വിധേയമാകുമ്പോൾ പുകവലിക്കുന്നവർക്ക് മാറ്റ് ആളുകളെ അപേക്ഷിച്ച് രോഗാവസ്ഥ വളരെ ഗുരുതരമാകുമെന്നാണ് സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ മെഡിസിൻ പ്രൊഫസറും സെന്റർ ഫോർ ടുബാക്കോ റിസർച്ച് കൺട്രോൾ & എഡ്യൂക്കേഷൻ ഡയറക്ടറുമായ സ്റ്റാൻ‌ടൺ ഗ്ലാന്റ്സ് പറയുന്നത്. പുക ഉള്ളിൽ തങ്ങി നിൽക്കുന്നത് ശ്വാസകോശത്തെ എല്ലാ തലത്തിലും ബാധിക്കും. അനാവശ്യ വസ്തുക്കളെ പുറത്തേക്ക് തള്ളിവിടുന്ന ശ്വാസനാളത്തിലെ സിലിയയെ ആണുബാധിക്കുന്നതിലൂടെ ഇത് മൂക്കിലെ അറയിലെ രോഗപ്രതിരോധ പ്രവർത്തനത്തെ തകരാറിലാക്കും.ഈ വൈറസുകളെ പ്രതിരോധിക്കാനുള്ള മൂക്കിലെ എയർവേയ്‌സിന്റെ കഴിവിനെ ഇത് അപഹരിക്കുന്നുമെന്നും അദ്ദേഹം പറയുന്നുണ്ട്. യുഎസിൽ ബുധനാഴ്ച കോവിഡ് -19 കൂടുതൽ റിപ്പോർട്ട് ചെയ്തത് 44 വയസ്സിന് താഴെയുള്ള ചെറുപ്പക്കാർക്കാണ്.

സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ മെഡിസിൻ പ്രൊഫസറും സെന്റർ ഫോർ ടുബാക്കോ റിസർച്ച് കൺട്രോൾ & എഡ്യൂക്കേഷൻ ഡയറക്ടറുമായ സ്റ്റാൻ‌ടൺ ഗ്ലാന്റ്സ്

പുകവലിക്കുന്ന ആളുകൾക്ക് ഗുരുതരമായ അണുബാധയുണ്ടാകുമ്പോൾ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ഒരു താരം ശ്വാസകോശ അണുബന്ധ) പോലുള്ള ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കാത്തവരെ അപേക്ഷിച്ച് കൊറോണ പിടിപെടാനുള്ള സാധ്യത പുകവലിക്കുന്നവരിൽ 14 മടങ്ങ് കൂടുതലാണ് എന്ന് ചൈനയിൽ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ചൈനീസ് മെഡിക്കൽ ജേണലിൽ ഗ്ലാന്റ്സ് പറഞ്ഞിരുന്നു . പുകവലിക്കുന്നവർക്ക് ന്യുമോണിയ വരാനുള്ള സാധ്യത 14% കൂടുതലാണെന്നും പഠനം കണ്ടെത്തി.പുകവലി, ഇ-സിഗരറ്റുകൾ എന്നിവ കൂടാതെ, ഓപിയോയിഡുകളും മെത്താംഫെറ്റാമൈനും ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് കോവിഡ് -19 ന്റെ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.

SHARE